റോളണ്ട് ഗാരോ: ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്താല്‍ ശ്രദ്ധേയമായ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ അന്തിമ വിജയം ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും ക്രൊയേഷ്യന്‍ താരം ഇവാന്‍ ഡോഡിജും ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ് സഖ്യം പരാജയപ്പെടുത്തിയത്.
കടുത്ത പോരാട്ടത്തിനൊടുവിലാണ് പേസ്-ഹിംഗിസ് സഖ്യം കിരീടം നേടിയത്. മികച്ച പോരാട്ടം കാഴ്ചവെച്ച സാനിയ-ഡോഡിജ് സഖ്യത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം സഖ്യം തിരിച്ചുവരികയായിരുന്നു. ടൈ ബ്രേക്കറാണ് കിരീടാവകാശികളെ നിര്‍ണയിച്ചത്. സ്‌കോര്‍: 4-6, 6-4, 10-8.
ജയത്തോടെ പേസ്-ഹിംഗിസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ കരിയര്‍ ഗ്രാന്‍സ്ലാം നേട്ടത്തിലെത്തി. നാല് ഗ്രാന്‍ഡ് സ്ലാമിലും ജേതാക്കളാകുക എന്ന അപൂര്‍വതയാണ് ഇരുവരെയും തേടിയെത്തിയലിരിക്കുന്നത്. സഖ്യം നേരത്തേ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയിരുന്നു. പേസ് പുരുഷ ഡബിള്‍സിലും കരിയര്‍ ഗ്രാന്‍സ്ലാം നേടിയിട്ടുണ്ട്.
Hugs for days. @Leander & @mhingis celebrate their #RG16 mixed doubles title. 🤗 🏆 #InsideRG pic.twitter.com/N9DrK5QLhz
— Roland Garros (@rolandgarros) June 3, 2016