പാരിസ്: അര്‍ബുദ രോഗത്തെ പോരാടി തോല്‍പ്പിച്ച് റോളണ്ട് ഗാരോസിലെത്തിയ സ്പാനിഷ് താരം കാര്‍ല സുവാരസ് നവാരോയ്ക്ക് ആദ്യ മത്സരത്തില്‍ തോല്‍വി. 

118-ാം റാങ്കുകാരിയായ കാര്‍ല സ്ലൊവെന്‍ സ്റ്റീഫന്‍സിനോടാണ് തോറ്റത്. സ്‌കോര്‍: 3-6, 7-6 (4), 6-4. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കാര്‍ലയ്ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ച് ആറു മാസത്തോളം കീമോ തെറാപ്പി. ആദ്യ ഘട്ടത്തിലായിരുന്നതിനാല്‍ ചികിത്സയിലൂടെ രോഗം ഭേദമായി. ഡിസംബറില്‍ പരിശീലനവും ആരംഭിച്ചു. 

''റോളണ്ട് ഗാരോസ് എന്റെ പ്രിയപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. എനിക്ക് കൂടുതല്‍ സമയം ആവശ്യമാണ് എന്ന് വ്യക്തം. അവസാനം എനിക്ക് ക്ഷീണം തോന്നി. രണ്ട് സെറ്റുകളില്‍ മത്സരം അവസാനിപ്പിച്ചില്ലെങ്കില്‍, അത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷെ എന്നെക്കുറിച്ച് ഞാന്‍ ശരിക്കും അഭിമാനിക്കുന്നു, അവസാനമായി ഇവിടെ കളിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.'' - മത്സര ശേഷം കാര്‍ല പറഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ രണ്ടുതവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച താരമാണ് കാര്‍ല.

Content Highlights: French Open Cancer survivor Suarez Navarro lost first match after return