പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പരിക്കേറ്റ് പിന്മാറി.

പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ ഇടുപ്പിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യ സെറ്റ് 1-6ന് നഷ്ടമായ ബാര്‍ട്ടി രണ്ടാം സെറ്റില്‍ മത്സരിക്കുന്നതിനിടെയാണ് പരിക്കേറ്റ് പിന്മാറുന്നതായി അറിയിച്ചത്. 

2019-ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ബാര്‍ട്ടി. ആദ്യ സെറ്റിനു ശേഷം വൈദ്യസഹായം തേടിയിരുന്നു. രണ്ടാം സെറ്റില്‍ പിന്നിട്ടു നില്‍ക്കുന്നതിനിടെ പരിക്കുമൂലം വീണ്ടും മെഡിക്കല്‍ ടൈം ഔട്ട് എടുത്ത ബാര്‍ട്ടി പിന്നീട് മത്സരം തുടരാനാവാതെ പിന്‍മാറുകയായിരുന്നു.

Content Highlights: French Open 2021 World No 1 Ashleigh Barty retires hurt during 2nd-round match