പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് മൂന്നാം സീഡായ ബെലാറസിന്റെ ആര്യന സബലെന്‍ക പുറത്ത്. 

വെള്ളിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ റഷ്യയുടെ 31-ാം സീഡ് അനസ്‌തേഷ്യ പാവ്‌ലുചെങ്കോവയാണ് സബലെന്‍കയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-2, 0-6.

സബലെന്‍കയും പുറത്തായതോടെ ടോപ് 3 സീഡ് വനിതാ താരങ്ങള്‍ ഇല്ലാതെയാകും ഇനി ടൂര്‍ണമെന്റ് മുന്നോട്ടുപോകുക. ഒന്നാം സീഡ് നവോമി ഒസാക്ക പിന്മാറിയപ്പോള്‍ രണ്ടാം സീഡ് ആഷ്‌ലി ബാര്‍ട്ടിക്ക് കഴിഞ്ഞ ദിവസം പരിക്ക് കാരണം ടൂര്‍ണമെന്റില്‍ തുടരാന്‍ സാധിച്ചില്ല. 

Content Highlights: French Open 2021 Third seed Aryna Sabalenka crashes out