പാരിസ്: അഞ്ചു സെറ്റുകള്‍ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവ്‌രേവിനെ തകര്‍ത്ത് ഗ്രീസിന്റെ സ്‌റ്റെഫാനോട് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു.

അഞ്ചാം സീഡ് സിറ്റ്‌സിപാസിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍: 6-3, 6-3, 4-6, 4-6, 6-3. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്‌സിപാസിന് സ്വന്തമായി. 

ആറാം സീഡായ സവ്‌രേവിനെതിരേ ആദ്യ രണ്ടു സെറ്റുകളിലും തകര്‍പ്പന്‍ പ്രകടനമാണ് സിറ്റ്‌സിപാസ് പുറത്തെടുത്തത്. എന്നാല്‍ അടുത്ത രണ്ടു സെറ്റുകളിലും സവ്‌രേവ് ശക്തമായി തിരിച്ചടിച്ചു. 

ഇന്ന് നടക്കുന്ന നൊവാക് ജോക്കോവിച്ച് - റാഫേല്‍ നദാല്‍ സെമിഫൈനല്‍ വിജയിയയെ സിറ്റ്‌സിപാസ് ഫൈനലില്‍ നേരിടും.

Content Highlights: French Open 2021 Stefanos Tsitsipas outclasses Alexander Zverev