പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍ നാലാം റൗണ്ടില്‍ കടന്നു. 

വനിതാ സിംഗിംള്‍സില്‍ അമേരിക്കയുടെ നാലാം സീഡ് സോഫിയ കെനിനിയും നിലവിലെ ചാമ്പ്യന്‍ പോളണ്ടിന്റെ ഐഗ സ്വിയാറ്റെക്കും നാലാം റൗണ്ടില്‍ കടന്നു.

ബ്രിട്ടന്റെ ബ്രൈറ്റന്‍ കാമറൂണ്‍ നോറിക്കെതിരേ ആധികാരിക ജയത്തോടെയാണ് നദാല്‍ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-3, 6-3, 6-3. ഫ്രഞ്ച് ഓപ്പണില്‍ ഇത് 16-ാം തവണയാണ് നദാല്‍ നാലാം റൗണ്ട് പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. 

എസ്റ്റോണിയന്‍ താരം അന്ന കോണ്ടവെയ്റ്റിനെ തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍ പോളണ്ടിന്റെ ഐഗ സ്വിയാറ്റെക്ക് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 7-6 (4), 6-0.

അമേരിക്കയുടെ തന്നെ ജെസ്സിക്ക പെഗുലയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് നാലാം സീഡ് സോഫിയ കെനിന്‍ റോളണ്ട് ഗാരോസില്‍ നാലാം റൗണ്ടില്‍ കടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 4-6, 6-1, 6-4.

Content Highlights: French Open 2021 Rafael Nadal Iga Swiatek Sofia Kenin storm into 4th round