പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ കടന്ന് ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സവരേവ്. 

ബുധനാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ റഷ്യന്‍ താരം റോമന്‍ സഫിയുല്ലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സവരേവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 7-6 (4), 6-3, 7-6 (1). 

കടുത്ത പോരാട്ടം തന്നെയാണ് സവരേവിനെതിരേ സഫിയുല്ലിന്‍ പുറത്തെടുത്തത്. 

രണ്ടാം സെറ്റില്‍ ഇരട്ട പിഴവുകള്‍ ആവര്‍ത്തിച്ചതോടെ അസ്വസ്ഥനായ സവരേവ് റാക്കറ്റുകൊണ്ട് കോര്‍ട്ടില്‍ അടിക്കുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി.

Content Highlights: French Open 2021 Alexander Zverev wins 2nd round straight-set