പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ മികസ്ഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-ലിയാണ്ടര്‍ പെയ്‌സ് പോരാട്ടം. സാനിയയും ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജുമടങ്ങുന്ന സഖ്യം ടൈ ബ്രേക്കറിലേക്ക് നീണ്ട മല്‍സരത്തിനൊടുവില്‍ മ്ലാദനോവിക്-ഹെര്‍ബെര്‍ട്ട് ജോഡിയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. സ്‌കോര്‍: 4-6, 6-3, 12-10. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സാനിയ-ഡോഡിജ് സഖ്യത്തിന്റെ തിരിച്ചുവരവ്.
അതേ സമയം ലിയാണ്ടര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഹ്ലാവനക്കോവ-വാസ്‌ലിന്‍ ജോഡിയെ പരാജയപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു പെയ്‌സ് സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-3,3-6,10-7.
ഫൈനലില്‍ പെയ്‌സിന് വിജയിക്കാനായാല്‍ മിക്‌സഡ് ഡബിള്‍സില് നാല് ഗ്രാന്‍ഡ്സ്ലാമുകളും വിജയിച്ച താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാം. പുരുഷ ഡബിള്‍സില്‍ ഈ നേട്ടം പെയ്‌സ് നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
2014ല്‍ ബ്രസിലീന്റെ ബ്രൂണോ സോറസുമൊത്ത് യു.എസ് ഓപ്പണ്‍ നേടിയ ശേഷം സാനിയ ഇതുവരെ ഗ്രാന്‍ഡ്സ്ലാം മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടില്ല.