മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസരെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. കൗമാരതാരം ജെസ്സിക്ക പെഗ്യൂലയോടാണ് അസരെങ്ക തോല്‍വി വഴങ്ങിയത്. 

2012-ലും 2013-ലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടിയ അസരെങ്ക നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 5-7, 4-6.

നിലവില്‍ ലോകറാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള താരത്തിന്റെ തോല്‍വി ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. ജെസ്സിക്ക അമേരിക്കന്‍ താരമാണ്. ലോക റാങ്കിങ്ങില്‍ 61-ാം സ്ഥാനത്താണ് താരം.

മറ്റു മത്സരങ്ങളില്‍ കരുത്തരായ സ്‌പെയിനിന്റെ മുഗുരുസ, കെനിന്‍, കുസ്‌നെട്‌സോവ, പ്ലിസ്‌കോവ എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

Content Highlights: Former champion Victoria Azarenka upset by Jessica Pegula in first round of Australian Open