പാരിസ്: മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സിമോണ ഹാലെപ്പ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് പിന്മാറി. 

2018-ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ റൊമാനിയന്‍ താരം ഇടത് തുടയ്‌ക്കേറ്റ പരിക്ക് കാരണമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. വെള്ളിയാഴ്ചയാണ് പിന്മാറുന്ന കാര്യം ഹാലെപ്പ് അറിയിച്ചത്. 

മെയ് 12-ന് റോം ഓപ്പണിനിടെ ആംഗലിക് കെര്‍ബറുമായുള്ള മത്സരത്തിനിടെയാണ് 29-കാരിയായ ഹാലെപ്പിന് പരിക്കേല്‍ക്കുന്നത്. മേയ് 30-നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. 

പരിക്ക് ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് താരം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയത്.

Content Highlights: Former champion Simona Halep pulls out of French Open due to calf injury