ബേണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ ചാമ്പ്യനും മൂന്നുതവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ താരവുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്കയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതനായ താരം സ്വവസതിയില്‍ ഐസൊലേഷനിലാണ്. 

35 കാരനായ വാവ്‌റിങ്ക നിലവില്‍ ലോക റാങ്കിങ്ങില്‍ 18-ാം സ്ഥാനത്താണ്. 2014-ലാണ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടുന്നത്. അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനിരിക്കവെയാണ് താരത്തെ രോഗം പിടികൂടുന്നത്.

ടൂര്‍ണമെന്റില്‍ താരം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്‍പായി അടുത്തയാഴ്ച നടക്കുന്ന എ.ടി.പി മുറെ റിവര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തുകയായിരുന്നു വാവ്‌റിങ്ക. ടൂര്‍ണമെന്റിലെ ടോപ് സീജുമായിരുന്നു താരം. 

2017-ന് ശേഷം ഒരു ടൂര്‍ണമെന്റിലും കിരീടം നേടാന്‍ വാവ്‌റിങ്കയ്ക്ക് കഴിഞ്ഞിട്ടില്ല. 

Content Highlights: Former Australian Open Winner Stan Wawrinka Reveals COVID-19 Fight