ലണ്ടന്‍: തന്റെ നീണ്ടകാല എതിരാളി റഫാല്‍ നദാലിനെ പരാജയപ്പെടുത്തി സ്വിസ് താരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ നേടിയാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത് (7-6, 1-6, 6-3, 6-3).

ഞായറാഴ്ച നടക്കുന്ന കിരീട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചുമായി ഏറ്റുമുട്ടും. സെമിയില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ആഗുട്ടിനെ പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് ഫൈനലില്‍ കടന്നത്. 

നീണ്ട പോരാട്ടത്തിനൊടുവില്‍ നദാലിനെതിരെ ആദ്യ സെറ്റ് നേടിയ ഫെഡറര്‍ക്ക് രണ്ടാം സെറ്റില്‍ അടിത്തെറ്റി. ഒരു പോയിന്റ് മാത്രം വിട്ടുകൊടുത്ത് നദാല്‍ രണ്ടാം സെറ്റ് അനായാസം കീഴക്കിയെങ്കിലും അടുത്ത രണ്ടു സെറ്റുകളില്‍ ഫെഡറര്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് മുട്ടു മടക്കേണ്ടി വന്നു.

Content Highlights: Federer gets past Nadal, to meet Djokovic in Wimbledon final