ഫ്‌ളോറിഡ: മിയാമി ഓപ്പണില്‍ നിന്നും ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് പിന്മാറി. കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമായതിനേത്തുടര്‍ന്നാണ് താരം പിന്മാറിയത്.

മാര്‍ച്ച് 22 നാണ് മത്സരം ആരംഭിക്കുന്നത്. നേരത്തേ റോജര്‍ ഫെഡററും റാഫേല്‍ നദാലും മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു.

'പ്രിയപ്പെട്ടവരേ, ഈ വര്‍ഷം എനിക്ക് മിയാമി ഓപ്പണില്‍ പങ്കെടുക്കാനാവില്ല. ഈ സമയം ഞാന്‍ എന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കിയതോടെ ഇപ്പോള്‍ യാത്ര ചെയ്യാനാവില്ല. അടുത്ത വര്‍ഷം തീര്‍ച്ചയായും മത്സരത്തില്‍ പങ്കെടുക്കും.'- ജോക്കോവിച്ച് പറഞ്ഞു

മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം വിജയിയായ ബ്രിട്ടന്റെ ആന്‍ഡി മുറെ ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മിയാമി ഓപ്പണില്‍ മത്സരിക്കുന്നുണ്ട്. 2016-ലാണ് താരം അവസാനമായി ഇവിടെ കളിച്ചത്. 

Content Highlights: Djokovic withdraws from Miami Open, citing COVID restrictions