ലണ്ടന്‍: അലെക്‌സാണ്ടര്‍ സ്വെരേവിനെ കീഴടക്കി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് നിറ്റോ എ.ടി.പി ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-3, 7-6. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം.
തുടക്കത്തില്‍ തോല്‍വികള്‍ വഴങ്ങിയ ജോക്കോവിച്ചിന് ഈ മത്സരം വളരെ നിര്‍ണായകമായിരുന്നു. ജയിച്ചാല്‍ മാത്രമേ സെമിയില്‍ പ്രവേശിക്കാനാകൂ എന്ന നിലയില്‍ താരം മികച്ച കളി പുറത്തെടുത്തു.
സെമി ഫൈനലില്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യനായ ഡൊമിനിക്ക് തീമാണ് ജോക്കോവിച്ചിന്റെ എതിരാളി. മറ്റൊരു സെമി ഫൈനലില്‍ റാഫേല്‍ നദാല്‍ മെദ്വെദേവിനെ നേരിടും. ഞായറാഴ്ചയാണ് ഫൈനല്‍. 12 വര്‍ഷങ്ങളായി ലണ്ടനിലാണ് എ.ടി.പി ഫൈനല്‍സ് നടക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇറ്റലിയിലെ ടൂറിനിലാണ് മത്സരം നടക്കുക.
നിലവില്‍ ജോക്കോവിച്ച് ആറ് എ.ടി.പി കിരീടങ്ങള്‍ സ്വന്തമാക്കി റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഈ സീസണില്‍ കിരീടം നേടിയാല്‍ ജോക്കോവിച്ചിന് പുതിയ റെക്കോഡ് സ്വന്തമാകും.
Content Highlights: Djokovic reaches ATP Finals semi final