ലണ്ടന്‍: ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡററുടെ റെക്കോഡ് മറികടന്ന് സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ച്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ആഴ്ചകള്‍ ലോക ഒന്നാം നമ്പറില്‍ തുടരുന്ന താരം എന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. 

നിലവില്‍ 311 ആഴ്ചകളായി ജോക്കോവിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 310 ആഴ്ചകളായിരുന്നു ഫെഡററുടെ പേരിലുള്ള റെക്കോഡ്. 33 കാരനായ ജോക്കോവിച്ച് 2011 ജൂലായിലാണ് ആദ്യമായി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായത്. 

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതും ജോക്കോവിച്ചായിരുന്നു. ഫൈനലില്‍ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയാണ് ജോക്കോവിച്ച് വിജയം നേടിയത്. ഇതോടെ 9 ഓസ്‌ട്രേലിയന്‍ കിരീടങ്ങള്‍ താരം നേടി. കരിയറില്‍ 18 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ജോക്കോവിച്ച് നേടിയിട്ടുണ്ട്. 

Content Highlights: Djokovic breaks Federer's record of holding number one ranking for most weeks