ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ജീവന്‍ നെടുഞ്ചേഴിയന്‍ സഖ്യത്തിന് കിരീടം. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ദിവിജ് ശരണ്‍-പുരവ് രാജ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ജീവന്‍-ബൊപ്പണ്ണ സഖ്യം കിരീടം നേടിയത്.
ലോക റാങ്കിങ്ങില്‍ 28ാം റാങ്കുകാരനായ ബൊപ്പണ്ണയും ജീവനും 65 മിനിറ്റിനുള്ളില്‍ വിജയം കണ്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3,6-4. 2011ല്‍ ലിയാണ്ടര്‍ പെയ്‌സും മഹേഷ് ഭൂപതിയും ചേര്‍ന്ന് നേടിയ കിരീടത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ജോഡി ചെന്നൈ ഓപ്പണില്‍ ജേതാവാകുന്നത്.
കരിയറിലെ 15ാം കിരീടം നേടിയ ബൊപ്പണ്ണയുടെ 2015 ജൂണിന് ശേഷമുള്ള ആദ്യ കിരീട നേട്ടമാണിത്. ഫ്‌ളേറിന്‍ മെര്‍ഗിയുമായി ചേര്‍ന്ന് സ്റ്റുറ്റ്ഗര്‍ട്ട് ട്രോഫിയാണ് ഇതിന് മുമ്പ് ബൊപ്പണ്ണ സ്വന്തമാക്കിയത്. സിഡ്‌നിയിലും മാഡ്രിഡിലും ബൊപ്പണ്ണ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
വിജയാഘോഷം
celebrating indian history. #proudday https://t.co/lyyN3YXD2s
— Rohan Bopanna (@rohanbopanna) January 8, 2017