ഫ്ളോറിഡ: ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്ലി ബാര്‍ട്ടി മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ താരം എട്ടാം സീഡായ ആന്ഡ്രീസ്ക്യുവിനെ നേരിടും.
സെമി ഫൈനലില്‍ സ്വിറ്റോലിനയെ കീഴടക്കിയാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടിയുടെ വിജയം. സ്കോര്‍: 6-3, 6-3.
മറ്റൊരു സെമിഫൈനലില്‍ സക്കാരിയെ കീഴടക്കിയാണ് ആന്‍ഡ്രീസ്ക്യു ഫൈനലിലെത്തിയത്. സ്കോര്‍: 7-6, 3-6, 7-6
പുരുഷ ഫൈനലില്‍ ഇത്തവണ പുതിയ ചാമ്പ്യൻ പിറക്കും. അട്ടിമറിയിലൂടെ ഈ ടൂര്‍ണമെന്റില്‍ കുതിപ്പ് നടത്തിയ രണ്ട് താരങ്ങള്‍ ഫൈനലില്‍ ഏറ്റുമുട്ടും. ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്തുള്ള സിന്നര്‍ 26-ാം റാങ്കുകാരനായ ഹര്ക്യാക്സിനെ നേരിടും. സിന്നറിന് 19 വയസ്സ് മാത്രമാണ് പ്രായം.
Content Highlights: Barty enter 2nd consecutive final, Hurkacz stuns Tsitsipas