മെല്‍ബണ്‍: ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി 8 ന് ആരംഭിക്കും. എ.ടി.പി ടൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെന്നീസ് ഗ്രാന്‍ഡ് സ്ലാമിലെ ആദ്യ ടൂര്‍ണമെന്റാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.

സാധാരണയായി ജനുവരി മാസത്തിലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കാറ്. കോവിഡ് മൂലമാണ് ടൂര്‍ണമെന്റ് നീണ്ടുപോയത്. ടൂര്‍ണമെന്റിന് മുമ്പായുള്ള യോഗ്യതാമത്സരങ്ങള്‍ ജനുവരി 10 മുതല്‍ 13 വരെ ദോഹയില്‍ വെച്ച് നടക്കും. 

ഇത്തവണ അഡ്‌ലെയ്ഡില്‍ വെച്ചായിരിക്കില്ല മത്സരങ്ങള്‍ നടക്കുക. മെല്‍ബണായിരിക്കും പുരുഷ-വനിതാ മത്സരങ്ങളുടെ വേദി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അധികൃതര്‍ എടുത്തിട്ടില്ല. 

Content Highlights: Australian Open to start on Feb. 8 - ATP