മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍-നൊവാക് ദ്യോകോവിച്ച് ഫൈനല്‍. 28-ാം സീഡ് ഫ്രാന്‍സിന്റെ ലൂകാസ് പൗലിയെ തോല്‍പ്പിച്ചാണ് ദ്യോക്കോ ഫൈനല്‍ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒന്നാം സീഡായ സെര്‍ബിയന്‍ താരം വിജയം കണ്ടു.
ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും ദ്യോകോവിച്ച് എതിരാളിക്ക് നല്‍കിയില്ല. രണ്ടാം സെറ്റും മൂന്നാം സെറ്റും 6-2ന് ദ്യോക്കോ നേടി. ഇതോടെ ഫൈനലില്‍ നദാലുമായുള്ള പോരാട്ടത്തിന് കളമൊരുങ്ങുകയായിരുന്നു.
നേരത്തെ സിറ്റ്സിപാസിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 6-2,6-4,6-0.
Content Highlights: Australian Open Tennis Final Rafael Nadal vs Novak Djokovic