മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനല്‍ ലൈനപ്പായി. രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കിയും സീഡില്ലാ താരം എലിസെ മെര്‍ട്ടെന്‍സും ഒരു സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ സിമോണ ഹാലെപും ആഞ്ജലിക് കെര്‍ബറും തമ്മിലാണ് പോരാട്ടം. 

സോരസ് നവാരോയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് വോസ്‌നിയാക്കി അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-0, 6-7,6-2. നാലാം സീഡ് സ്വിറ്റോലിനയെ അട്ടിമറിച്ചാണ് മെര്‍ട്ടെന്‍സിന്റെ സെമിപ്രവേശനം. നേരിട്ടുള്ള സെറ്റില്‍ തന്നെ മെര്‍ട്ടെന്‍സ് വിജയം കണ്ടു. സ്‌കോര്‍: 6-4,6-0.

പ്ലിസ്‌കോവയെ 6-3, 6-2ന് തോല്‍പ്പിച്ചാണ് ഹാലെപ് സെമിയിലെത്തിയത്. മാഡിസണ്‍ കീസിനെതിരെ അനായാസാമായിരുന്നു  കെര്‍ബറുടെ വിജയം. സ്‌കോര്‍: 6-1,6-2.

Content highlights: Australian Open Tennis Angelique Kerber vs Simona Halep