മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ആറു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ സെറീന വില്യംസിനെ അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌ക്കോവ സെമിയില്‍. 

സെറീനയുടെ 24-ാം ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് പ്ലിസ്‌ക്കോവ തകര്‍ത്തത്. 6-4, 4-6, 7-5 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ തോല്‍വി. പ്ലിസ്‌ക്കോവയുടെ വേഗതയ്ക്കും കരുത്തിനും മുന്‍പില്‍ സെറീനയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. സെമിയില്‍ യു.എസ് ഓപ്പണ്‍ ജേതാവായ ജപ്പാന്‍ താരം നവോമി ഒസാക്കയാണ് പ്ലിസ്‌ക്കോവയുടെ എതിരാളി. 

സ്‌പെയിനിന്റെ ഗാര്‍ബെയ്ന്‍ മുഗുരുസയെ (6-3, 6-1) തോല്‍പ്പിച്ചാണ് പ്ലിസ്‌ക്കോവ മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ചാണ് സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ  ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. 

ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ സെറീനയുടെ 50-ാം ക്വാര്‍ട്ടറായിരുന്നു ഇത്.

Content Highlights: australian open karolina pliskova beat serena williams