മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗത്തില്‍ അട്ടിമറികള്‍ തുടര്‍ന്ന് പതിനഞ്ചുകാരിയായ അമേരിക്കന്‍ താരം കൊകൊ ഗാഫ്. വെള്ളിയാഴ്ച നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക്കയെ പരാജയപ്പെടുത്തിയാണ് (6-3, 6-4) തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണിനെത്തിയ ഗാഫ് ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്.

ഓസാക്കയ്ക്ക് യാതൊരു പഴുതും അനുവദിക്കാതെയായിരുന്നു ഗാഫിന്റെ മുന്നേറ്റം. കഴിഞ്ഞ വിമ്പിള്‍ഡനിലെ അട്ടിമറിയുടെ തനിയാവര്‍ത്തനമെന്നോണം ഇത്തവണ വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് ഗാഫ് അട്ടിമറികള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ യു.എസ് ഓപ്പണില്‍ തന്നെ തോല്‍പ്പിച്ച ഓസാക്കയോട് പകരംചോദിക്കാനും ഗാഫിനായി.

നേരത്തെ മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസും ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയിരുന്നു. ചൈനയുടെ വാങ് ക്വിയാങ് ആണ് ഏഴുതവണ ചാമ്പ്യനായ സെറീനയെ അട്ടിമറിച്ചത്.

Content Highlights: Australian Open Coco Gauff knocks out defending champion Naomi Osaka