മെല്‍ബണ്‍: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്‌പെയ്‌നിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തകര്‍ത്ത് ഗ്രീസിന്റെ ലോക ആറാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു.

അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ നദാലിനെ സിറ്റ്‌സിപാസ് മറികടന്നത്. സ്‌കോര്‍: 3-6, 2-6, 7-6, 6-4, 7-5.

Australian Open 2021 Stefanos Tsitsipas defeats Rafael Nadal

സെമിയില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദെവാണ് സിറ്റ്‌സിപാസിന്റെ എതിരാളി.

ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയ നദാല്‍ മത്സരം എളുപ്പം ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സിറ്റ്‌സിപാസ് അവിശ്വസനീയമായി തിരിച്ചുവന്നത്. രണ്ടു സെറ്റുകള്‍ക്ക് പിന്നില്‍ പോയ ശേഷം തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് സിറ്റ്‌സിപാസിന്റെ വിജയം. 

Content Highlights: Australian Open 2021 Stefanos Tsitsipas defeats Rafael Nadal