മെല്‍ബണ്‍: അമേരിക്കയുടെ സെറീന വില്യംസ്, സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ, ബെലാറസിന്റെ ആര്യന സബലെന്‍ക എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍.

റഷ്യന്‍ താരം അനസ്‌തേഷ്യ പൊട്ടാപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6(5), 6-2) പരാജയപ്പെടുത്തിയാണ് സെറീന നാലാം റൗണ്ടില്‍ കടന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീനയുടെ 90-ാം ജയമായിരുന്നു ഇത്. 

കസാക്കിസ്ഥാന്റെ സരിന ഡിയാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-1, 6-1) പരാജയപ്പെടുത്തിയാണ് ഗാര്‍ബിന്‍ മുഗുരുസ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ റണ്ണറപ്പാണ് മുഗുരുസ. 

അമേരിക്കയുടെ ആന്‍ ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-1) തകര്‍ത്താണ് സബലെന്‍ക നാലാം റൗണ്ടിലേക്ക് മുന്നേറിയത്.

Content Highlights: Australian Open 2021 Serena Williams Garbine Muguruza advance to fourth round