മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ പുതിയ താരത്തെ പങ്കാളിയായി തിരെഞ്ഞെടുത്തു. പുരുഷ ഡബിള്‍സ് മത്സരത്തില്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ജപ്പാന്റെ ബെന്‍ മക്ലാക്ഹ്ലന്‍ കൈകോര്‍ക്കും.

ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബൊപ്പണ്ണയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവില്‍ പോര്‍ച്ചുഗല്‍ താരം ജാവോ സൗസയോടൊപ്പമാണ് ബൊപ്പണ്ണ കളിക്കുന്നത്. എന്നാല്‍ സൗസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റില്‍ നിന്നും താരം പിന്മാറി. ഇതിനുപിന്നാലെയാണ് ബൊപ്പണ്ണ പുതിയ കൂട്ടുകെട്ട് തേടിയിറങ്ങിയത്.

ജനുവരി 16 ന് ഓസ്‌ട്രേലിയയിലെത്തിയ ബൊപ്പണ്ണ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പരിശീലനം ആരംഭിച്ചു. ബൊപ്പണ്ണയെക്കൂടാതെ ദിവിജ് ശരണും ഡബിള്‍സ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മറ്റൊരു ഇന്ത്യന്‍ താരമായ സുമിത് നാഗല്‍ പുരുഷ സിംഗിള്‍സില്‍ മത്സരിക്കും.

Content Highlights: Australian Open 2021 Rohan Bopanna ties up with Ben McLachlan