മെല്‍ബണ്‍: റഷ്യയുടെ അസ്ലന്‍ കരറ്റ്സെവിന്റെ തോല്‍വിയറിയാതെയുള്ള കുതിപ്പിന് തടയിട്ട് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കരറ്റ്സെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്ന് ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറി. സ്‌കോര്‍: 6-3, 6-4, 6-2.
ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫൈനലില്‍ പോരാടുക. വെള്ളിയാഴ്ച നടക്കുന്ന ഡാനില്‍ മെദ്‌വദെവ് - സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് സെമി മത്സര വിജയിയെ ജോക്കോവിച്ച് ഫൈനലില്‍ നേരിടും.
ജോക്കോവിച്ചിന്റെ 28-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്.
ഓപ്പണ്‍ കാലഘട്ടത്തില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ തന്നെ സെമിയില്‍ കടക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കിയയാളാണ് അസ്ലന്‍ കരറ്റ്സെവ്.
Content Highlights: Australian Open 2021 Novak Djokovic ends Aslan Karatsev dream run