മെല്‍ബണ്‍: ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി റഷ്യയുടെ ഡാനില്‍ മെദ്‌വെദെവ്.

വെള്ളിയാഴ്ച നടന്ന സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മെദ്‌വെദെവിന്റെ ജയം. സ്‌കോര്‍: 6-4, 6-2, 7-5.

Australian Open 2021 Daniil Medvedev beat Stefanos Tsitsipas to enter final

സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് ഫൈനലില്‍ മെദ്‌വെദെവിന്റെ എതിരാളി.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ റഷ്യയുടെ അസ്‌ലന്‍ കരറ്റ്‌സെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ്‌ ജോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. 

ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഫൈനലില്‍ പോരാടുക. താരത്തിന്റെ 28-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്.

Content Highlights: Australian Open 2021 Daniil Medvedev beat Stefanos Tsitsipas to enter final