മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഏഴാം സീഡ് ആന്ദ്രേ റുബ്‌ലെവിനെ കീഴടക്കി സെമിയിലേക്ക് മുന്നേറി റഷ്യയുടെ ലോക നാലാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദെവ്. സ്‌കോര്‍: 7-5, 6-3, 6-2.

തുടര്‍ച്ചയായ 19-ാം മത്സരത്തിലാണ് മെദ്‌വെദെവ് പരാജയമറിയാതെ കുതിക്കുന്നത്. കരിയറില്‍ ഇതാദ്യമായാണ് മെദ്‌വെദെവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയിലേക്ക് മുന്നേറുന്നത്.

സെമിഫൈനലില്‍ റാഫേല്‍ നദാല്‍, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് മത്സരവിജയിയെ ആവും മെദ്‌വെദെവ് നേരിടുക.

Content Highlights: Australian Open 2021 Daniil Medvedev beat Andrey Rublev to enter semi-final