മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസ്-സെറീന സഹോദരിമാര്‍ ഏറ്റുമുട്ടും. സെമിയില്‍ 13ാം സീഡായ വീനസ് യുഎസിന്റെ തന്നെ കോകൊ വാന്‍ഡെവെഗിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍- 67 (3-7),6-2, 6-3.

2009 ന് ശേഷം ആദ്യമായാണ് വീനസ് ഒരു മേജര്‍ ടൂര്‍ണ്ണമെന്റ് ഫൈനലിലെത്തുന്നത്. ലോക രണ്ടാം നമ്പര്‍ താരമായ സെറീന വില്ല്യംസ്‌ മിര്‍ജീന ലുസിസ് ബറോണിയെ നേരിട്ടുള്ള സെറ്റില്‍ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചിരുന്നത്. സ്‌കോര്‍: 6-2, 6-1.

വില്ല്യംസ്‌ സഹോദരിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒമ്പതാം ഗ്രാന്‍ഡ്സ്ലാം ഫൈനലിനാണ് ഇതോടെ അരങ്ങൊരുങ്ങിയത്. 14 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടുന്നതും.