ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ അലക്‌സാണ്ടര്‍ പേയ-ടിമിയ ബാബോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പേസ് സഖ്യം തോല്‍പിച്ചത്.

ആധികാരികമായിരുന്നു പേസ്-ഹിംഗിസ് സഖ്യത്തിന്റെ ജയം. കേവലം 40 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-1, 6-1 എന്ന സ്‌കോറിനാണ് അവര്‍ പേയ-ബാബോസ് സഖ്യത്തെ വീഴ്ത്തിയത്.

പേസിന്റെ പതിനാറാം ഗ്രാന്‍ഡ് സ്ലാമാണിത്. ഇന്ത്യയുടെ സാനിയ മിര്‍സയ്‌ക്കൊപ്പം വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സിലും മാര്‍ട്ടീന ഹിംഗിസ് കിരീടം നേടിയിരുന്നു. 

ബോയ്‌സ് ഡബിള്‍സില്‍ ഇന്ത്യയുടെ സുമിത് നഗാല്‍ ഉള്‍പ്പെട്ട സഖ്യവും ചാമ്പ്യന്‍മാരായതോടെ മൂന്ന് കിരീടങ്ങളാണ് ഇത്തവണ വിംബിള്‍ഡണില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.