ലണ്ടന്‍: വിമ്പിള്‍ഡള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്‌നിന ജോഡിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: (5-7, 7-6, 7-5).

ആദ്യമായാണ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ സാനിയ ഡബിള്‍സ് കിരീടം നേടുന്നത്. നേരത്തെ മൂന്നുവട്ടം മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണില്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്. ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടം പത്താമത്തേതും. 

വാശിയേറിയ പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷിയായത്. ഒന്നാം സീഡുകളായ സാനിയമാര്‍ട്ടിന സഖ്യത്തെക്കാള്‍ വാശിയും ഊര്‍ജസ്വലതയും പുറത്തെടുത്തത് വെസ്‌നിനമകറോവ ജോഡിയാണ്. ആദ്യ സെറ്റ് 5-7ന് അവര്‍ സ്വന്തമാക്കുകയും ചെയ്തു. രണ്ടാം സെറ്റില്‍ തിരിച്ചുവന്ന സാനിയ-മാര്‍ട്ടിന സഖ്യം ടൈബ്രക്കറിലൂടെ സെറ്റ് സ്വന്തമാക്കുകയായിരുന്നു.