മെല്‍ബണ്‍: അഞ്ചുതവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായ ബ്രിട്ടണിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ വീണ്ടും ടെന്നീസ് ലോകത്തേക്ക് തിരിച്ചെത്തുന്നു. 2021 ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് താരം രണ്ടാം വരവ് നടത്തുന്നത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് മറെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്നത്. പരിക്കുകള്‍ അലട്ടുന്ന താരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. നിലവില്‍ ലോക റാങ്കിങ്ങില്‍ 122-ാം സ്ഥാനത്താണ് മുറെ. 

ഫെബ്രുവരി 8 മുതല്‍ 21 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നടക്കുക. മുറെയെക്കൂടാതെ ഓസ്‌ട്രേലിയന്‍ താരമായ തനാസി കൊക്കിനാക്കിസും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരിക്കുന്നുണ്ട്. ഇത്തവണ റോജര്‍ ഫെഡറര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാത്തത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. 

Content Highlights: Andy Murray receives Australian Open wild-card entry