കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ പുറത്തായി. മൂന്നാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവാണ് മുറെയെ കീഴടക്കിയത്. 

നേരിട്ടുളള സെറ്റുകള്‍ക്കാണ് സ്വെരേവിന്റെ വിജയം. സ്‌കോര്‍: 6-4, 7-6. ഈ വിജയത്തോടെ സ്വെരേവ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. നാലാം റൗണ്ടില്‍ 14-ാം സീഡ് ഗൈല്‍ മോണ്‍ഫില്‍സാണ് സ്വെരേവിന്റെ എതിരാളി. 

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയ മുറേയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 

മറ്റൊരു മത്സരത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസും വിജയം നേടി. ലോക ഒമ്പതാം നമ്പര്‍ താരമായ ഫാബിയോ ഫോഗ്നിനിയെയാണ് സിറ്റ്‌സിപാസ് കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയാണ് സിറ്റ്‌സിപാസ് വിജയിച്ചത്. സ്‌കോര്‍: 2-6, 6-3, 6-4

Content Highlights:Alexander Zverev beats Andy Murray in Indian Wells