ന്യൂഡല്‍ഹി: ടെന്നീസിലെ സൂപ്പര്‍ താരമാണ് മരിയ ഷറപ്പോവ. ലോകത്ത് ഏറെ ആരാധകരുള്ള താരം. ഷറപ്പോവയോടുള്ള സ്‌നേഹം മൂത്ത് ഒരു ആരാധകന്‍ വിവാഹഭ്യര്‍ഥനയുമായി വന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ഇസ്താംബൂളില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ആരാധകന്‍ ഷറപ്പോവയെ വിവാഹം ചെയ്‌തോട്ടെയെന്ന് ചോദിച്ചത്. ഷറപ്പോവ സെര്‍വ് ചെയ്യാനായി നില്‍ക്കുമ്പോഴായിരുന്നു ആരാധകന്റെ ചോദ്യം.'മരിയ, നീ എന്നെ വിവാഹം ചെയ്യുമോ?'

ഇതുകേട്ട് കാണികള്‍ ഉറക്കെ ചിരിച്ചു. ചിലപ്പോള്‍ താങ്കളെ വിവാഹം ചെയ്യുമായിരിക്കും എന്നുത്തരം നല്‍കി ഷറപ്പോവ കളി തുടര്‍ന്നു. ഇതു കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

സിനാന്‍ എര്‍ദേം ഹാളിലായിരുന്നു മത്സരം നടന്നത്. മത്സരത്തില്‍ ലോക റാങ്കില്‍ 161-ാം സ്ഥാനക്കാരിയായ കാഗ്ല ബുയുകാകസിയെ ഷറപ്പോവ തോല്‍പിക്കുകയും ചെയ്തു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ ചോദ്യം. സ്‌കോര്‍: 6-7, 0-6.