.പി.എല്ലില്‍ പലപ്പോഴും താരങ്ങളേക്കാള്‍ കൂടുതല്‍ ആഘോഷിക്കപ്പെട്ട കുഞ്ഞുതാരമാണ് ധോനിയുടെ മകള്‍ സിവ. ഗ്രൗണ്ടില്‍ അച്ഛനോടൊപ്പം കുസൃതിയൊപ്പിക്കുന്ന സിവയുടെ ചിത്രം കഴിഞ്ഞ ദിവസം എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അച്ഛനെപ്പോലെ അത്ര കൂളല്ല സിവ. നോ എന്നു പറയേണ്ടിടത്ത് നോ എന്നു പറയാന്‍ കുഞ്ഞുസിവയ്ക്ക് അറിയാം.

അങ്ങനെ സിവ നോ എന്നു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പങ്കുവെയ്ക്കുന്നത്. തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാളോടാണ് സിവ ചിത്രമെടുക്കരുതെന്ന് പറഞ്ഞത്. 

സിവ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അയാള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. ഉടനെത്തന്നെ കൈ കൊണ്ട് ആംഗ്യം കാട്ടി സിവ നോ എന്നു പറയുകയായിരുന്നു. ഇതോടെ ഫോട്ടോയെടുക്കാന്‍ വന്നയാള്‍ സിവയോട് സോറി പറഞ്ഞു.

Content Highlights: Ziva Dhoni Gets Angry at Photographer says NO Photo