സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് യുസ്വേന്ദ്ര ചാഹല്‍. സ്വന്തമായി യുട്യൂബ് ചാനലുള്ള ചാഹല്‍ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള അഭിമുഖങ്ങള്‍ ഈ ചാനലില്‍ അപ്ലോഡ് ചെയ്യാറുണ്ട്. അതുപോലെ ടിക് ടോക്കിലും ചാഹല്‍ ആക്ടീവാണ്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമൊന്നാകെ വീട്ടിനുള്ളില്‍ കഴിയുമ്പോള്‍ ടിക് ടോക് വീഡിയോയിലൂടെ ആരാധകരെ രസിപ്പിക്കുകയാണ് ചാഹല്‍. കഴിഞ്ഞ വ്യാഴാഴ്ച്ച അച്ഛനോടൊപ്പമുള്ള ഒരു ടിക് ടോക് വീഡിയോ ചാഹല്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. ഒരു സംഭാഷണത്തിന് അനുസരിച്ച് ചാഹലും അച്ഛനും ഡാന്‍സ് ചെയ്യുന്നതാണ് 15 സെക്കന്റുള്ള ഈ വീഡിയോയിലുള്ളത്.

അച്ഛനോടൊപ്പമുള്ള ആദ്യ ടിക് ടോക് വീഡിയോ എന്ന കുറിപ്പോടെയാണ് ചാഹല്‍ ഇതു പങ്കുവെച്ചത്. ഈ വീഡിയോക്ക് താഴെ നിറയെ കമന്റുകളാണ്. ചിലര്‍ ഇതിന്റെ രസം ഉള്‍ക്കൊണ്ടപ്പോള്‍ മറ്റു ചിലര്‍ പരിഹസിച്ചു. ട്രോളുണ്ടാക്കുന്നവര്‍ക്ക് ചാകരയാണെന്നും ആരാധകര്‍ പറയുന്നു.

Content Highlights: Yuzvendra Chahal TikTok, Cricket, LockDown