ഹാമില്‍ട്ടണ്‍: ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ട്രോളി ഇന്ത്യന്‍ താരങ്ങളായ യുസ്‌വേന്ദ്ര ചാഹലും രോഹിത് ശര്‍മയും. ശ്രേയസ് അയ്യരുമൊത്തുള്ള ഒരു ചിത്രം ചാഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ശ്രേയസ് അയ്യരെ പിന്നില്‍ നിന്ന് ചാഹല്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രമായിരുന്നു ഇത്.

'നിന്റെ  ഏതു കാര്യത്തിനും കൂടെയുണ്ടാകും' എന്ന കുറിപ്പോടു കൂടിയാണ് ഈ ചിത്രം ചാഹല്‍ പോസ്റ്റ് ചെയ്തത്. ആലിംഗനം ചെയ്യുന്ന ഒരു ഇമോജിയും ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ രോഹിതിന് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. 'ആദ്യം നീ നിന്റെ കാര്യം നോക്ക്' രോഹിത് ശാസിച്ചു.

Read More: 'ആ നിമിഷത്തില്‍ ഞാന്‍ ഞെട്ടിപ്പോയി, പരിസരം മറന്ന് കമ്മിന്‍സിനെ കെട്ടിപ്പിടിച്ചു'

രോഹിതിന്റെ ഈ ട്രോളിന് ഉടനത്തന്നെ ചാഹലിന്റെ മറുപടിയെത്തി. 'ഭയ്യാ, നിങ്ങള്‍ക്ക് എന്നെ മിസ്സ് ചെയ്യുന്നുണ്ടെന്ന് അറിയാം. അസൂയപ്പെടേണ്ട, അടുത്ത ചിത്രം നിങ്ങളോടൊപ്പമുള്ളത് പോസ്റ്റ് ചെയ്യാം.' ചാഹല്‍ രോഹിതിന് മറുപടി നല്‍കി. 

ഇതോടെ ആരാധകരും രംഗത്തെത്തി. എല്ലാം വെട്ടിത്തുറന്നു പറയുന്ന സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനോടാണ് ആരാധകര്‍ രോഹിതിനെ താരതമ്യം ചെയ്തത്. 'സ്ലാട്ടന്‍ ഓഫ് ക്രിക്കറ്റ്' എന്ന വിശേഷണവും ആരാധകര്‍ രോഹിതിന് നല്‍കി. 

instagram

Content Highlights: Yuzvendra Chahal, Rohit Sharma Troll One Another On Instagram