മെല്‍ബണ്‍:  മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 230 റണ്‍സിന് ഒതുക്കിയത് 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ്. ഒക്ടോബറിന് ശേഷം ചാഹലിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ദക്ഷിണാഫ്രിക്കയ്ക്കതിരേ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തിരുന്ന ചാഹല്‍ ഈ നേട്ടത്തിലെത്തുന്നത് രണ്ടാം തവണയാണ്. ഒപ്പം രവി ശാസ്ത്രിയുടെ റെക്കോഡ് മറികടന്നതിനൊപ്പം അജിത് അഗാര്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും ചാഹലിന് കഴിഞ്ഞു.

മത്സരശേഷം ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ജീവിതത്തിലെ രസകരമായ പല മുഹൂര്‍ത്തങ്ങളും പങ്കുവെച്ചു. അതില്‍ ഏറ്റവും രസകരം ചാഹലിന്റെ ഓമനപ്പേരാണ്. 

ചാഹലിന്റെ ഓമനപ്പേരുകള്‍ എന്തെല്ലാമെന്നായിരുന്നു അഭിമുഖം നടത്തിയ ആള്‍ക്ക് അറിയേണ്ടിയിരുന്നത്. തനിക്ക് ഒട്ടേറെ വിളിപ്പേരുകള്‍ ഉണ്ടെന്ന് താരത്തിന്റെ മറുപടി. 'പലരും യുസി എന്നാണ് വിളിക്കുന്നത്. എന്നാല്‍ മഹി ഭായ് എന്നെ ടില്ലി (തീപ്പെട്ടി) എന്നാണ് സ്‌നേഹത്തോടെ വിളിക്കുക.' ചിരിയോടെ ചാഹല്‍ പറയുന്നു.  

Content Highlights: Yuzvendra Chahal reveals the nickname that MS Dhoni gave him