മുംബൈ: ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ കൊറിയോഗ്രാഫർ ധനശ്രീ വർമയുമായുള്ള വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. ഈ മാസം തുടക്കത്തിലാണ് ധനശ്രീയുമായുള്ള വിവാഹനിശ്ചയ വാർത്ത ചാഹൽ പുറത്തുവിട്ടത്. ഇതിന് പിന്നാലെ താരം ഐ.പി.എൽ പുതിയ സീസണിനായി യു.എ.ഇയിലേക്ക് പറന്നു. സെപ്റ്റംബർ 19-നാണ് യുഎ.ഇയിൽ ടൂർണമെന്റ് തുടങ്ങുന്നത്.

ഈ യാത്രയിൽ ചാഹൽ ഏറ്റവും കൂടുതൽ 'മിസ്' ചെയ്യുന്നത് ധനശ്രീയെയാണ്. ഇൻസ്റ്റഗ്രാമിൽ ധനശ്രീയോടൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ഇതിന്റെ ആഴം ചാഹൽ വ്യക്തമാക്കിയത്. നീ എന്റെ ഹൃദയം കട്ടെടുത്തു എന്നാണ് ചാഹലിന്റെ പോസ്റ്റ്. അതു സമ്മതിച്ച് ധനശ്രീ മറുപടിയും നൽകി.

 
 
 
 
 
 
 
 
 
 
 
 
 

"You've stolen a pizza of my heart." ❤️

A post shared by Yuzvendra Chahal (@yuzi_chahal23) on

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം വെള്ളിയാഴ്ച്ചയാണ് ചാഹൽ ദുബായിലെത്തിയത്. ഇതിന് പിന്നാലെ ടീമിലെ വിദേശ താരങ്ങളായ എബി ഡിവില്ലിയേഴ്സ്, ഡെയ്ൽ സ്റ്റെയ്ൻ, ക്രിസ് മോറിസ് എന്നിവർ ശനിയാഴ്ച്ച ടീമിനൊപ്പം ചേർന്നിരുന്നു.

Content Highlights: Yuzvendra Chahal Posts Picture With Fiancee Dhanashree Verma