ഗുരുഗ്രാം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹല്‍ വിവാഹിതനായി. അറിയപ്പെടുന്ന യൂട്യൂബറും കൊറിയോഗ്രാഫറുമായ ധനശ്രീ വര്‍മയാണ് വധു. 2020 ഐ.പി.എല്ലിനു മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

ഗുരുഗ്രാമിലെ കര്‍മ ലേക്ക്‌ലാന്‍ഡ് റിസോട്ടില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. നേരത്തെ യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ 2020 ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ കാണാന്‍ ധനശ്രീയും എത്തിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബി.സി.സി.ഐയും ചാഹലിന് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

Yuzvendra Chahal Marries Dhanashree Verma

Content Highlights: Yuzvendra Chahal Marries Dhanashree Verma