മുംബൈ: ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ 29-ാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ നിരവധി പേരാണ് ചാഹലിന് പിറന്നാള്‍ ആശംസയുമായെത്തിയത്. ഇതില്‍ ഏറ്റവും രസകരം രോഹിത് ശര്‍മ്മയുടേയും വീരേന്ദര്‍ സെവാഗിന്റേയും ട്വീറ്റുകളായിരുന്നു.

എക്കാലത്തേയും മികച്ച താരത്തിന് (G.O.A.T) പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു രോഹിത് ശര്‍മ്മയുടെ ട്വീറ്റ്. ലോകകപ്പിനിടയില്‍ പരസ്യ ബോര്‍ഡിന് അരികില്‍ വെള്ളക്കുപ്പികളുടെ അടുത്ത് ചെരിഞ്ഞ് കിടക്കുന്ന ചാഹലിന്റെ ചിത്രത്തോടെയായിരുന്നു സെവാഗിന്റെ ആശംസ. ബാക്കിയെല്ലാവരും ഒരേ കാര്യം ആവര്‍ത്തിക്കുമ്പോള്‍ നിങ്ങളുടെ ഈ തന്റേടത്തിന് ആളുകള്‍ പണം തരും എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ചാഹലിന്റെ ഈ ചിത്രം നേരത്തെ വൈറലായിരുന്നു. 

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ചാഹല്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ട്വന്റി-20 പരമ്പരയില്‍ ചാഹലിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

Content Highlights: Yuzvendra Chahal Birthday Rohit Sharma and Virender Sehwag