യുവരാജ് സിങ്ങും ആശിഷ് നെഹ്‌റയും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലില്ല. നെഹ്‌റ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ യുവരാജിന് ടീമിലിടം ലഭിച്ചിട്ട് കാലം കുറച്ചായി. വിന്‍ഡീസ് പരമ്പരയുടെ തിരക്കിലാണ് ഇന്ത്യന്‍ താരങ്ങളെങ്കില്‍ ഒഴിവുകാലം ആസ്വദിക്കുന്ന തിരക്കിലാണ് നെഹ്‌റയും യുവരാജും.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ യുവരാജ് ആരാധകര്‍ക്കായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും എത്രത്തോളം അടുത്ത സുഹൃത്തുക്കളാണെന്ന് ആ വീഡിയോ കണ്ടാലറിയാം. 

യുവരാജും നെഹ്‌റയും നെഹ്‌റയുടെ മകന്‍ ആരുശ് നെഹ്‌റയും നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. 'ബാക്ക്പ്പാക്ക്  ഡാന്‍സ് ചലഞ്ചി'ന്റെ ഭാഗമായിട്ടായിരുന്നു ഈ നൃത്തം. ആദ്യം ചുവടുവയ്ക്കുന്നത് യുവരാജാണ്. ഇത് അനുകരിച്ച നെഹ്‌റയുടെ ചുവടുകള്‍ ശരിയാകുന്നില്ല. പിന്നീട് മകന്‍ ആരുശാണ് നെഹ്‌റയെ ഡാന്‍സ് പഠിപ്പിക്കുന്നത്. പിന്നീട് മൂന്നുപേരും ഒരുമിച്ച് ചുവടുവച്ചു. 

Content Highlights: Yuvraj Teases Nehra For Being Schooled By His Own Son