മുംബൈ: കളിക്കളത്തിലും പുറത്തും സ്വതസിദ്ധമായ നർമ്മം കൊണ്ട് ആരാധകരുടെ കയ്യടി നേടുന്ന താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അഗം യുവരാജ് സിങ്. ലോക്ഡൗൺ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് യുവി. സഹതാരങ്ങളായിരുന്ന വീരേന്ദ്രർ സേവാഗ്, ആശിഷ് നെഹ്റ, വി വി എസ് ലക്ഷ്മൺ എന്നിവർക്കൊപ്പമുള്ള യുവിയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിലെ ഇന്നത്തെ താരം. തന്റെ ട്വിറ്റർ അക്കൗണ്ടുവഴിയാണ് യുവരാജ് സഹതാരങ്ങളോടൊപ്പമുള്ള പഴയ ചിത്രം പുറത്തുവിട്ടത്.

മൊബൈൽ ഫോൺ സജീവമാകുന്നതിന് മുൻപ് ലാൻഡ് ഫോൺ ബൂത്തിൽ വരിയായി നിന്ന് താരങ്ങൾ സംസാരിക്കുന്നതാണ് ചിത്രം. 'മോശം പ്രകടനത്തെതുടർന്ന് രക്ഷിതാക്കൾ നിങ്ങളുടെ മൊബൈൽ ഫോൺ ബിൽ അടക്കാതിരുന്നാൽ' എന്ന അടിക്കുറുപ്പോടെയായിരുന്നു യുവി ചിത്രം പങ്കുവെച്ചത്. ആരാധകർ ചിരിയോടെ ഈ ചിത്രത്തെ സ്വീകരിച്ചു.

'കീപ്പ് ഇറ്റ് അപ്പ് ചലഞ്ചി'നു പിന്നാലെയാണ് യുവരാജ് പഴയകാല ചിത്രവുമായി രംഗത്തെത്തിയത്. ബാറ്റിന്റെ വീതി കുറഞ്ഞ ഭാഗം ഉപയോഗിച്ച് പന്ത് ബൗൺസ് ചെയ്യിക്കുന്ന് വീഡിയോ പങ്കുവെച്ച് താരം സച്ചിൻ,രോഹിത് ശർമ്മ, ഹർഭജൻ എന്നിവരെ ചലഞ്ച് ചെയ്തിരുന്നു. വെല്ലുവിളി സ്വീകരിച്ച സച്ചിൻ കറുത്ത് തുണി ഉപയോഗിച്ച് കണ്ണുകെട്ടിയ ശേഷം ഇത്തരത്തിൽ പന്തുതട്ടുന്ന വീഡിയോ പങ്കുവെച്ചതോടെ ചലഞ്ച വലിയ ഹിറ്റായി.

Content Highlights: Yuvraj Singhs Throwback funny Photo