ന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടിട്വന്റിക്ക് ശേഷം ഇന്ത്യന്‍ താരം യുവരാജ് സിങ്ങ് കളിയിലെ താരം യുസ്‌വേന്ദ്ര ചാഹലിനുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്. വളരെ രസകരമായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചാണ് യുവി അഭിമുഖം കൂടുതല്‍ ആസ്വാദ്യമാക്കിയത്. യുവിയുടെ തമാശ കലര്‍ന്ന ചോദ്യത്തിന് അതേരീതിയില്‍ തന്നെ മറുപടി നല്‍കി ചാഹല്‍.

ആര്‍ക്കായിരുന്നു കൂടുതല്‍ ഭാരം? നിങ്ങള്‍ക്കോ അതോ പന്തിനോ? യുവിയുടെ ആദ്യം ചോദ്യമിതായിരുന്നു.  എനിക്കു തന്നെയാണ് പന്തിനേക്കാള്‍ കൂടുതല്‍ ഭാരമെന്നായിരുന്നു ചാഹലിന്റെ മറുപടി. 

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായി ബൗള്‍ ചെയ്തത്.  ജോ റൂട്ടിന് നേരെ പന്തെറിയുമ്പോള്‍ ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ചാഹല്‍ പറഞ്ഞു. റൂട്ടും മോര്‍ഗനും തമ്മിലുള്ള കൂട്ടുകെട്ട് പൊളിച്ച വിക്കറ്റിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചാഹലിന്റെ ഈ മറുപടി. 

മത്സരശേഷം ചാഹലിനെ കോരിയെടുത്താണ് യുവരാജ് ആഘോഷത്തിന് തുടക്കമിട്ടത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ രസകരമായിരുന്നു ചാഹലിന്റെ മറുപടി. ''വളരെ നന്നായിരുന്നു, ആ സമയത്ത് ഞാന്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന സിനിമയാണ് ഓര്‍ത്തത്.''