തുര്‍ക്കി: അര്‍ബുദത്തിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിനുള്ള പണം കണ്ടെത്താനുള്ള മത്സരത്തിനിടയില്‍ ഗാലറിയിലിരുന്ന് പുക വലിച്ചാല്‍ എങ്ങനെയുണ്ടാകും? അതും ഒരു കുഞ്ഞുപയ്യന്‍. അവനെ സംഘാടകര്‍ കൈയോടെ പിടികൂടിയപ്പോള്‍ അതിലും നാടകീയമായിരുന്നു സംഭവങ്ങള്‍.
തുര്‍ക്കിയിലെ ഫുട്‌ബോള്‍ ക്ലബ്ബായ ബേര്‍സാസ്‌പോറും ഫെനല്‍ബാച്ചേയും തമ്മിലാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ ഗാലറിയിലിരുന്ന് ഒരു കുട്ടിയുടെ തൊട്ടടുത്ത ഇരുന്ന് പുകവലിക്കുന്ന പയ്യനെ ക്യാമറ കണ്ണുകള്‍ കണ്ടെത്തി. ഗാലറിയിലെ കാണികളെ കാണിക്കുന്നതിന് ഇടയിലായിരുന്നു ഇത്. ബിഗ് സ്‌ക്രീനില്‍ മുഖം തെളിഞ്ഞിട്ടും അവന്‍ കൂസലില്ലാതെ പുകവലി തുടര്‍ന്നു.
ഇതോടെ സംഘാടകര്‍ അവന്റെ അടുത്ത് ഓടിയെത്തി. അടുത്തെത്തിയപ്പോള്‍ സംഘാടകര്‍ അമ്പരന്നു. പുക വലിച്ച ആ കുട്ടിയ്ക്ക് വയസ് 36 ആയിരുന്നു. പക്ഷേ കാഴ്ച്ചയില്‍ അയാള്‍ കുഞ്ഞു പയ്യനെപ്പോലെയായിരുന്നു. അതു മാത്രമല്ല, അയാളുടെ തൊട്ടടുത്തിരുന്ന് മകനായിരുന്നു. പ്രായം സംബന്ധിച്ച് സത്യാവസ്ഥ ബോധ്യമായതോടെ പൊതുസ്ഥലത്ത് പുകവലിച്ചതിന് 13 യൂറോ പിഴയടപ്പിച്ചാണ് സംഘാടക സമിതി 'പയ്യനെ' വെറുതെ വിട്ടത്.

Fenerbahçe ve Bursaspor'un çocuklar için düzenlediği maçtaki görüntüye bak ahdsahjadshjajhajh pic.twitter.com/2WPsqTpLrU
— Nikola (@objektifdegilim) September 8, 2019
Content Highlights: Young boy is spotted smoking by TV cameras at Turkish football match