ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് അച്ഛന്‍ യോഗ്‌രാജ് സിംഗ്. നവംബര്‍ 30ന് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലെ ഗുരുദ്വാരയില്‍ നടക്കുന്ന വിവാഹത്തിന് മതനേതാക്കള്‍ നേത്യത്വം നല്‍കുന്നതാണ് യോഗ്‌രാജിന്റെ പിന്മാറ്റത്തിന് കാരണം. വിവാഹത്തില്‍ പങ്കെടുക്കില്ലെങ്കിലും തലേദിവസം ലളിത് ഹോട്ടലില്‍ നടക്കുന്ന മെഹന്ദി ആഘോഷ പരിപാടിയില്‍ യോഗ്‌രാജ് പങ്കെടുക്കും
''ഞാന്‍ ദൈവത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളു. അല്ലാതെ മതപുരോഹിതന്മാരില്‍ എനിക്കു വിശ്വാസമില്ല. മതപുരോഹിതന്മാര്‍ നടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' യോഗ്‌രാജ് പറഞ്ഞു. മകന്റെ വിവാഹ ആഘോഷത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം നിര്‍ഭാഗ്യകരം തന്നെയാണെന്നും അദ്ദേഹം പറയുന്നു.
വിവാഹ ആഘോഷങ്ങള്‍ ലളിതമായിട്ടാണ് നടത്തേണ്ടത്. ഇതിനായി പണം അനാവശ്യമായി ചെലവഴിക്കരുത്. കോടികള്‍ ചെലവാക്കി വിവാഹം നടത്തുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും യോഗ്‌രാജ് സിംഗ് വ്യക്തമാക്കി.
ഭാവിമരുമകളായ നടിയും മോഡലുമായ ഹെയ്‌സെല്‍ കീച്ചിനെക്കുറിച്ച് യോഗ്‌രാജ് സിംഗിന് നല്ല അഭിപ്രായമാണുള്ളത്. ഹെയ്‌സെല്‍ ഒരു മാലാഖയാണ്. കുടുംബത്തില്‍ അവള്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരും. പാശ്ചാത്യ സംസ്‌കാരത്തില്‍ വളര്‍ന്നി്ട്ടു കൂടി ഹെയ്‌സെല്‍ ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന പെണ്‍കുട്ടിയാണെന്നും യോഗ്‌രാജ് പറഞ്ഞു.
യുവരാജിന്റെ പിതാവും മാതാവും വര്‍ങ്ങള്‍ക്ക് മുന്‍പ് വിവാഹമോചിതരായവരാണ്. യുവരാജ് അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്.