വേള്‍ഡ് റെസ്ലിങ് എന്റര്‍ടയ്‌മെന്റ് (wwe)  താരവും ഹോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ജോണ്‍ സീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ചാവിഷയം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായി എം.എസ് ധോനിയുടെ ചിത്രമാണ് സീന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും ചേര്‍ത്തിട്ടില്ല.

ഇതോടെ ആശയക്കുഴപ്പത്തിലായത് ആരാധകരാണ്. ധോനിയുടെ ഈ ചിത്രം സീന എന്തിനാണ് പങ്കുവെച്ചതെന്ന് ആരാധകര്‍ തലപുകഞ്ഞ് ആലോചിക്കുന്നത്.

യു.എ.ഇയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനിടയില്‍ എടുത്ത ധോനിയുടെ ചിത്രമാണിത്. ഇന്ത്യന്‍ ടീമിനൊപ്പം മെന്ററായാണ് ധോനി യു.എ.ഇയിലെത്തിയത്. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന ധോനി ഹാന്‍ഡ്‌ഷെയ്ക്കിനായി ആരുടെയോ നേര്‍ക്ക് കൈ നീട്ടുന്നതാണ് ചിത്രത്തിലുള്ളത്.

'രണ്ടു ഇതിഹാസ താരങ്ങള്‍ ഹാന്‍ഡ് ഷെയ്ക്ക് ചെയ്യുന്നു' എന്നായിരുന്നു ഈ ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്. 'എം.എസ്.ഡി മീറ്റിങ് ജെ.സി' എന്നും 'നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല' എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 

ഇത്തരത്തില്‍ പ്രശ്‌സതരായ ഇന്ത്യന്‍ വ്യക്തികളുടെ ചിത്രങ്ങള്‍ സീന ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടേയും വിരാട് കോലിയുടേയുമെല്ലാം ചിത്രങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by John Cena (@johncena)

Content Highlights: WWE superstar John Cena shares MS Dhoni’s picture from T20 World Cup 2021