ധ്യാപക ദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള വിരാട് കോലിയുടെ ട്വീറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, പാക് ആരാധകരും കോലിയെ അഭിനന്ദനം കൊണ്ട് മൂടി. തന്റെ ഗുരുക്കന്‍മാരുടെ പട്ടികയില്‍ ഇമ്രാന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ്, ഇന്‍സമാം ഉൾ ഹഖ് എന്നിവരെ കോലി ഉള്‍പ്പെടുത്തിയതാണ് പാക് ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നത്. 

എന്നാല്‍ ആ അഭിനന്ദനങ്ങള്‍ക്കിടയില്‍ ഒരു പാക് യുവതി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സയ്ദ് ആലിയ അഹമ്മദെന്ന പാകിസ്താന്‍കാരിയാണ് ആ ചോദ്യവുമായെത്തിയത്. മറ്റൊന്നും ചോദിക്കരുത്, ഈ ചിത്രത്തിലുള്ള മാന്യന്‍ ആരാണെന്ന് പറഞ്ഞുതരുമോ എന്നായിരുന്നു സയ്ദയുടെ ചോദ്യം. എന്നാല്‍ ഇതിന് കോലിയുടെ ഒരു പാക് ആരാധകന്‍ മറുപടിയുമായെത്തി. ഈ മറുപടി എല്ലാവരുടെയും ഹൃദയം കവരുന്നതാണ്. 

ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ വിരാട് കോലിയാണ്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. മഹാന്‍മാരായ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന പേര്. ഇതായിരുന്നു കോലിയുടെ പാക് ആരാധകന്‍ ഫരീദുല്‍ ഹുസൈന്റെ മറുപടി.