വെല്ലിങ്ടണ്‍: 'ചാഹല്‍ ടിവി'യിലൂടെ ഇന്ത്യന്‍ ടീമിനുള്ളിലെ രസകരമായ സംഗതികള്‍ വെളിപ്പെടുത്തുന്ന താരമാണ് യൂസ്‌വേന്ദ്ര ചാഹല്‍. ഏറെ തമാശകള്‍ നിറഞ്ഞ ചാഹലിന്റെ ഈ പരിപാടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

ഇതോടൊപ്പം തന്നെ ടിക്ക്‌ടോക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാണ് ചാഹല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ചെയ്ത ഒരു ടിക്ക്‌ടോക്ക് വീഡിയോടെ ചുറ്റിപ്പറ്റി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ചാഹല്‍, ശ്രേയസ് അയ്യര്‍, ശിവം ദുബെ എന്നിവരടക്കം നാലുപേര്‍ വീഡിയോയിലുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലെ നാലാമന്‍ തൊപ്പി കൊണ്ട് മുഖംമറച്ച തരത്തിലാണ് ചുവടുകള്‍ വെയ്ക്കുന്നത്. ഈ നാലാമന്‍ ആരാണെന്ന തിരച്ചിലിലാണ് സോഷ്യല്‍ മീഡിയ.

മുഖംമറച്ചയാളുടെ ശരീരഭാഷ വെച്ച് അത് രോഹിത് ശര്‍മയാണെന്നാണ് ചിലര്‍ പറയുന്നത്. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പേരും ഇക്കൂട്ടത്തില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും ചാഹലിന്റെ ടിക്ക്‌ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

Content Highlights: who is that Mystery Man In Yuzvendra Chahal's Tik Tok Video