മുംബൈ: ശ്രീലങ്കൻ പര്യടനത്തിന് മുമ്പായി മുംബൈയിൽ ബയോ ബബ്ളിലാണ് ഇന്ത്യൻ യുവനിര. ബയോ ബബ്ളിൽ കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലും ഇന്ത്യൻ ടീം ആഘോഷത്തിലാണ്. ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവും അതുണ്ടാക്കുന്ന രീതിയും പങ്കുവെച്ച് ബിസിസിഐയും ടീമംഗങ്ങൾക്ക് പിന്തുണയുമായെത്തി.

മോക്ക് ഡക്ക് എന്ന വിഭവത്തെ കുറിച്ചാണ് ബിസിസിഐയുടെ ട്വീറ്റ്. ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസൺ, ക്രുണാൽ പാണ്ഡ്യ എന്നിവരുടെയെല്ലാം ഇഷ്ടവിഭവമാണ് മോക്ക് ഡക്ക്. പ്രോട്ടീൻ കൂടുതൽ അടങ്ങിയിരിക്കുന്ന വെജിറ്റേറിയൻ വിഭവമാണിത്.

'സഞ്ജു സാംസൺന്റെ പ്രിയപ്പെട്ട വിഭവമാണിത്. ശിഖർ ധവാനോട് ഇതു പരീക്ഷിച്ചുനോക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിനും ഇഷ്ടമായി. 3-4 ദിവസത്തിനിടയിൽ ഒന്നിൽ കൂടുതൽ തവണ പാണ്ഡ്യ സഹോദരങ്ങൾ ഈ വിഭവം ഓർഡർ ചെയ്യാറുണ്ട്.' മുംബൈ ഗ്രാന്റ് ഹയാത്തിലെ ഷെഫ് രാകേഷ് കുംബ്ലെ ബിസിസിഐ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു.

തിങ്കളാഴ്ച്ചയാണ് ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പറക്കുന്നത്. മൂന്നു വീതം ഏകദിനവും ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ജൂലൈ 13-ന് ആരംഭിക്കും.

Content Highlights: What is Team Indias hot favourite dish and how is it prepared BCCI shares clip